
Hadith

അടിമ ഒരു ലൈംഗിക ഉപകരണം!
തങ്ങളുടെ ലൈംഗികാവയവങ്ങളെ , ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍നിന്നും , കാത്തു സൂക്ഷിക്കുന്നവരും : അപ്പോള്‍ നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാ. എന്നാല്‍ അതിനുമപ്പുറത്തേക്കു കടക്കുവാന്‍ വല്ലവരും ഉദ്ദേശിച്ചാല്‍ അവര്‍ അതിക്രമികള്‍ തന്നെയാണ്.”(23:5-7)

അടിമമോചനം ഒരു ‘ജാഹിലിയ്യാ’ സമ്പ്രദായം.
ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്നും അതുന്മൂലനം ചെയ്യാന്‍ പദ്ധതികളാവിഷ്കരിച്ചുവെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ഉദ്ധരിക്കാറുള്ളത് അടിമ മോചനം സംബന്ധിച്ച ചില ഖുര്‍ ആന്‍ വാക്യങ്ങളാണ്. ബലിയും വ്രതവും ദാനധര്‍മ്മങ്ങളുമെന്ന പോലെ അടിമ മോചനവും പുണ്യം സിദ്ധിക്കുന്ന ഒരു സല്‍ക്കര്‍മ്മമാണെന്ന് ഖുര്‍ ആനില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍ ഇത് അടിമത്തം പാപമായതുകൊണ്ടോ അതു നിര്‍ത്തലാക്കാനുദ്ദേശിച്ചതുകൊണ്ടോ സ്വീകരിച്ച നടപടിയായിരുന്നില്ല. അടിമകളും മൃഗങ്ങളും അക്കാലത്തെ പ്രധാന ഭൌതിക സ്വത്തായിരുന്നു. ആ സമ്പത്തിനെ ദൈവപ്രീതിക്കായി ത്യജിക്കുക വഴി സ്വര്‍ഗ്ഗം കരസ്ഥമാക്കാമെന്ന വിശ്വാസത്തിനപ്പുറം ഈ പുണ്യകര്‍മ്മത്തിനു സാമൂഹ്യ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃഗബലി നടത്തിയിരുന്നത് മൃഗങ്ങളെ വംശനാശം വരുത്താനോ മൃഗംവളര്‍ത്തല്‍ സമ്പ്രദായത്തെ ഇല്ലാതാക്കാനോ ഉദ്ദേശിച്ചായിരുന്നില്ലല്ലോ.

അടിമത്തത്തെ ന്യായീകരിക്കുന്ന ദെവമോ?
മനുഷ്യന്‍ മനുഷ്യനോടു ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ സാമൂഹ്യതിന്മയായിരുന്നു അടിമത്തവ്യവസ്ഥ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ -സാമൂഹികതയെ- നന്മതിന്മകളുടെ മാനദണ്ഡമായി സ്വീകരിക്കുന്ന സ്വതന്ത്ര ചിന്തകരെ സംബന്ധിച്ചിടത്തോളം ഇതിലും ഹീനമായ ഒരു തിന്മ മാനവചരിത്രത്തില്‍ കണ്ടെത്തുക സാധ്യമല്ല. സഹസ്രാബ്ദങ്ങളോളം ലോകത്താകെ നിലനിന്ന ഈ സാമൂഹ്യദുരാചാരം സ്വതന്ത്രചിന്തയുടെ വികാസത്തോടെയാണ് ലോകത്തുനിന്ന് ഇല്ലായ്മ ചെയ്യപ്പെട്ടത്. മുഹമ്മദ് തന്റെ ‘ദൈവിക’ ദൌത്യവുമായി അറേബ്യയില്‍ രംഗപ്രവേശം ചെയ്യുന്ന കാലത്ത് അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ അടിമ സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു. അടിമത്തം തെറ്റായ ഒരു ആചാരമാണെന്ന് അക്കാലത്ത് ആരും കരുതിയിരുന്നില്ല. അടിമകള്‍ക്കു പോലും അന്നങ്ങനെ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല!