
Quran

മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ്‍ ടിക്കറ്റോ?
സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും. 47;15

അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വിശകലനം
കുര്‍ ആന്‍ വെളിപാടുകളുടെ ഉറവിടം മുഹമ്മദിന്റെ മനസ്സു മാത്രമായിരുന്നു എന്നതിന് വേണ്ടുവോളം ദൃഷ്ടാന്തങ്ങള്‍ അല്‍ അഹ്സാബ് എന്ന ഈ അധ്യായത്തിലുണ്ട്. അധ്യായത്തിന്റെ പൂര്‍ണമായ വിശകലനം ഇനി വായിക്കുക:-

ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതോ ?
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നിസ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

അടിമത്തം കാലഹരണപ്പെട്ടുവെങ്കില്‍ ഖുര്‍ ആനും കാലഹരണപ്പെട്ടു!
അമുസ്ലിം ഗോത്രങ്ങള്‍ പെട്ടെന്നു തന്നെ ഇസ്ലാമിനു കീഴടങ്ങുന്നതിനിടയാക്കിയത് ക്രൂരവും മനുഷ്യത്വഹീനവുമായ ഇത്തരം നടപടികളായിരുന്നുവെന്നതു ശരി തന്നെയാണ്. യുദ്ധത്തടവുകാരായ സ്ത്രീകളെ വെപ്പാട്ടികളായി ലഭിക്കുമെന്ന പ്രതീക്ഷ ചെറുപ്പക്കാരായ യോദ്ധാക്കളില്‍ ആവേശം ജനിപ്പിച്ചിരുന്നതായി ഇസ്ലാം ചരിത്രം വ്യക്തമാക്കുന്നു. എത്ര സാഹസികമായ യുദ്ധയാത്രകള്‍ക്കും ചെറുപ്പക്കാര്‍ ഉത്സാഹപൂര്‍വ്വം ഇറങ്ങിപ്പുറപ്പെട്ടിരുന്നത് കൊള്ളമുതലും തടവുകാരികളും ലഭിക്കുമെന്ന പ്രലോഭനം മൂലമായിരുന്നു.

അടിമത്തത്തെ ന്യായീകരിക്കുന്ന ദെവമോ?
മനുഷ്യന്‍ മനുഷ്യനോടു ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ സാമൂഹ്യതിന്മയായിരുന്നു അടിമത്തവ്യവസ്ഥ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ -സാമൂഹികതയെ- നന്മതിന്മകളുടെ മാനദണ്ഡമായി സ്വീകരിക്കുന്ന സ്വതന്ത്ര ചിന്തകരെ സംബന്ധിച്ചിടത്തോളം ഇതിലും ഹീനമായ ഒരു തിന്മ മാനവചരിത്രത്തില്‍ കണ്ടെത്തുക സാധ്യമല്ല. സഹസ്രാബ്ദങ്ങളോളം ലോകത്താകെ നിലനിന്ന ഈ സാമൂഹ്യദുരാചാരം സ്വതന്ത്രചിന്തയുടെ വികാസത്തോടെയാണ് ലോകത്തുനിന്ന് ഇല്ലായ്മ ചെയ്യപ്പെട്ടത്. മുഹമ്മദ് തന്റെ ‘ദൈവിക’ ദൌത്യവുമായി അറേബ്യയില്‍ രംഗപ്രവേശം ചെയ്യുന്ന കാലത്ത് അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ അടിമ സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു. അടിമത്തം തെറ്റായ ഒരു ആചാരമാണെന്ന് അക്കാലത്ത് ആരും കരുതിയിരുന്നില്ല. അടിമകള്‍ക്കു പോലും അന്നങ്ങനെ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല!

ദൈവമോ വീട്ടു കാര്യസ്ഥനോ?
സത്യവിശ്വാസികളേ, ഭക്ഷണത്തിന് ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് ( ഭക്ഷണം ) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് ( അത് പറയാന്‍ ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് ( നബിയുടെ ഭാര്യമാരോട് ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു. (33:53)

സ്ത്രീ ഖുര്‍ ആനില്‍
പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ ചിലരെക്കാള്‍ ശ്രേഷ്ടരാക്കിയതുകൊണ്ടും അവരുടെ ധനത്തില്‍നിന്ന് അവര്‍ ചെലവു ചെയ്യുന്നതുകൊണ്ടുമാണത്. അതിനാല്‍ ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്നു ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പുമുറിയില്‍ കെട്ടിയിടുക, അവരെ അടിക്കുക; അങ്ങനെ നിങ്ങള്‍ക്കു കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ചു മറ്റൊരു മാര്‍ഗ്ഗവും അന്യേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും മഹാനുമാണ്.(4:34)